ഇരിക്കൂർ : കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും 30 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും കവർന്നു. വീട്ടുടമയുടെ മരുമകൾ ദർശിതയെ കർണാടകയിലെ ലോഡ്‌ജിൽ മരിച്ച നിലയിലൂം കണ്ടെത്തി. സംഭവ സ്‌ഥലത്ത് നിന്നും യുവതിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ദർശിതയുടെ ഭർത്താവ് വിദേശത്താണ്.


കഴിഞ്ഞ ദിവസമാണ് കണ്ണൂർ ഇരിക്കൂർ കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ സുമതിയുടെ വീട്ടിൽ കവർച്ച നടന്നത്. ഷെൽഫിൽ സൂക്ഷിച്ച 30 പവൻ സ്വർണവും നാലുലക്ഷം രൂപയുമാണ് കവർന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. സുമതി സമീപത്തെ മരിച്ച വീട്ടിലും. മകൻ സൂരജ് ജോലിക്കും, മരുമകൾ സ്വന്തം വീട്ടിലേക്കും പോയ സമയത്താണ് കവർച്ച.
വാതിലിൽ സമീപത്ത് ചവിട്ടിക്കടിയിൽ സൂക്ഷിച്ച താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ദർശിതയെ ബന്ധപ്പെടാൻ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് ഇന്നലെ വൈകിട്ടോടെ ദർശിതയെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം കർണാടക പൊലീസിൽ നിന്നും ലഭിക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട നിലയിലാണ് മൃതദേഹം എന്നാണ് വിവരം. മുഖം അടിച്ച് വികൃതമാക്കിയിട്ടുണ്ട്.യുവതിയാണ് വീട്ടിൽ നിന്ന് സ്വർണം എടുത്ത് മൈസൂരുവിലേക്ക് കൊണ്ടുപോയതെന്ന പ്രാഥമിക വിവരം ലഭിച്ചിരുന്നു. നാളെ കസ്റ്റഡിയിലെടുത്ത യുവാവിനെ കേരള പൊലീസിന് കൈമാറും. കേസിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടന്നിട്ടുണ്ട്.
Major breakthrough in robbery case: Daughter-in-law found dead in Karnataka